Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : P.J. Joseph

തൊടുപുഴയില്‍ പി.ജെ. ജോസഫ് അങ്കത്തിനിറങ്ങും

തൊ​ടു​പു​ഴ: കേ​ര​ള കോ​ണ്‍ഗ്ര​സ് ചെ​യ​ര്‍മാ​നും മു​ന്‍ മ​ന്ത്രി​യു​മാ​യ പി.​ജെ.​ജോ​സ​ഫ് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഇ​ത്ത​വ​ണ​യും തൊ​ടു​പു​ഴ​യി​ല്‍നി​ന്നു ജ​ന​വി​ധി തേ​ടു​മെ​ന്ന് ഉ​റ​പ്പാ​യി.

മ​ക​ന്‍ അ​പു ജോ​ണ്‍ ജോ​സ​ഫ് സ്ഥാ​നാ​ര്‍ഥി​യാ​കു​മെ​ന്ന് അ​ഭ്യൂ​ഹം നി​ല​നി​ല്‍ക്കെ​യാ​ണ് പി.​ജെ. ത​ന്‍റെ സ്ഥാ​നാ​ര്‍ഥിത്വം സം​ബ​ന്ധി​ച്ച് അ​നി​ശ്ചി​ത​ത്വ​ത്തി​ന് വി​രാ​മ​മി​ട്ട​ത്.​

മു​തി​ര്‍ന്ന നേ​താ​വെ​ന്ന നി​ല​യി​ല്‍ ഇ​ദ്ദേ​ഹം മ​ല്‍സ​ര​രം​ഗ​ത്തു​വ​രു​ന്ന​ത് യു​ഡി​എ​ഫി​ന് പൊ​തു​വേ ഗു​ണം​ചെ​യ്യു​മെ​ന്ന വി​ല​യി​രു​ത്ത​ലാ​ണ് വീ​ണ്ടും മ​ല്‍സ​രി​ക്കാ​ന്‍ അ​ദ്ദേ​ഹ​ത്തെ പ്രേ​രി​പ്പി​ച്ച​തെ​ന്നാ​ണ് സൂ​ച​ന.

12-ാം ത​വ​ണ​യാ​ണ് പി.​ജെ.​ തൊ​ടു​പു​ഴ​യി​ല്‍നി​ന്നു നി​യ​മ​സ​ഭ​യി​ലേ​ക്ക് മ​ല്‍സ​രി​ക്കാ​ന്‍ ത​യാ​റെ​ടു​ക്കു​ന്ന​ത്. അ​തേ സ​മ​യം പാ​ര്‍ട്ടി മ​ല്‍സ​രി​ക്കു​ന്ന മ​റ്റു മ​ണ്ഡ​ല​ങ്ങ​ളി​ലെ സ്ഥാ​നാ​ര്‍ഥി​ക​ളെ സം​ബ​ന്ധി​ച്ച് തീ​രു​മാ​ന​മാ​യി​ട്ടി​ല്ല. കോ​ണ്‍ഗ്ര​സു​മാ​യി ന​ട​ത്തു​ന്ന ഉ​ഭ​യ​ക​ക്ഷി ച​ര്‍ച്ച​ക​ള്‍ക്കു ശേ​ഷ​മാ​കും ഇ​തു സം​ബ​ന്ധി​ച്ച് തീ​രു​മാ​ന​ത്തി​ലെ​ത്തു​ക.

Kerala

യുഡിഎഫ് സെമി ഫൈനല്‍ കടന്നു: പി.ജെ. ജോസഫ്

തൊ​​​ടു​​​പു​​​ഴ: ത​​​ദ്ദേ​​​ശ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് വി​​​ജ​​​യ​​​ത്തി​​​ലൂ​​​ടെ യു​​​ഡി​​​എ​​​ഫ് സെ​​​മി ​​​ഫൈ​​​ന​​​​​​ല്‍ ക​​​ട​​​ന്ന​​​താ​​​യും ഫൈ​​​ന​​​ലി​​​ല്‍ വ​​​ന്‍ വി​​​ജ​​​യം കൊ​​​യ്യു​​​മെ​​​ന്നും കേ​​​ര​​​ള കോ​​​ണ്‍ഗ്ര​​​സ് ചെ​​​യ​​​ര്‍മാ​​​ന്‍ പി.​​​ജെ.​​​ ജോ​​​സ​​​ഫ് എം​​​എ​​​ല്‍എ. യു​​​ഡി​​​എ​​​ഫ് ഒ​​​റ്റ​​​ക്കെ​​​ട്ടാ​​​യി നി​​​ന്ന​​​തോ​​​ടെ വി​​​ജ​​​യം തൂ​​​ത്തു​​​വാ​​​രു​​​ക​​​യാ​​​യി​​​രു​​​ന്നു.

ശ​​​ബ​​​രി​​​മ​​​ല​​​യി​​​ലെ സ്വ​​​ര്‍ണ​​​ക്കൊള്ള​​​യാ​​​ണ് എ​​​ല്‍ഡി​​​എ​​​ഫി​​​ന് തി​​​രി​​​ച്ച​​​ടി​​​യാ​​​യ​​​ത്. ഈ ​​​കേ​​​സി​​​ല്‍ ഇ​​​നി​​​യും കൂ​​​ടു​​​ത​​​ല്‍ പേ​​​ര്‍ അ​​​ക​​​ത്താ​​​കു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

District News

യു​ഡി​എ​ഫ് ഉ​ജ്വ​ല​വി​ജ​യം നേ​ടും: ​പി.​ജെ.​ ജോ​സ​ഫ്

തൊ​ടു​പു​ഴ: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് മി​ക​ച്ച വി​ജ​യം നേ​ടു​മെ​ന്ന് പി.​ജെ.​ ജോ​സ​ഫ് എം​എ​ൽ​എ. പു​റ​പ്പു​ഴ ഗ​വ.​ എ​ൽ​പി​എ​സി​ലെ ഒ​ന്നാം ന​ന്പ​ർ ബൂ​ത്തി​ൽ കു​ടും​ബാം​ഗ​ങ്ങ​ളോ​ടൊ​പ്പം വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ടു പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.


ഇ​ടു​ക്കി, പ​ത്ത​നം​തി​ട്ട, കോ​ട്ട​യം ജി​ല്ല​ക​ളി​ൽ കാ​റ്റ് മാ​റി വീ​ശും. ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട കേ​സി​ൽ സ​ർ​ക്കാ​ർ അ​പ്പീ​ൽ പോ​കു​ന്ന​ത് സ്വാ​ഭാ​വി​ക​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

 

District News

ഇ​ട​തു​സ​ര്‍​ക്കാ​ര്‍ ഇ​ടു​ക്കി​യെ ത​ക​ര്‍​ക്കു​ന്നു: പി.​ജെ ജോ​സ​ഫ്


നെ​ടു​ങ്ക​ണ്ടം:​ ക​രി​നി​യ​മ​ങ്ങ​ള്‍ അ​ടി​ച്ചേ​ല്‍​പ്പി​ച്ച് ഇ​ട​തു​സ​ര്‍​ക്കാ​ര്‍ ഇ​ടു​ക്കി​യെ ത​ക​ര്‍​ക്കു​ക​യാ​ണെ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ് ചെ​യ​ർ​മാ​ൻ പി.​ജെ. ജോ​സ​ഫ് എം​എ​ൽ​എ. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് നെ​ടു​ങ്ക​ണ്ടം ഡി​വി​ഷ​ന്‍ സ്ഥാ​നാ​ര്‍​ഥി ഗ്രേ​സി ജോ​യി​യു​ടെ ഇ​ല​ക‌്ഷ​ന്‍ പ്ര​ചാ​ര​ണാ​ര്‍​ഥം യു​ഡി​എ​ഫ് ക​ണ്‍​വന്‍​ഷ​നും സ്ഥാ​നാ​ര്‍​ഥി സം​ഗ​മ​വും നെ​ടു​ങ്ക​ണ്ട​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.


പ​തി​നേ​ഴാ​യി​രം കോ​ടി രൂ​പ​യു​ടെ ഇ​ടു​ക്കി പാ​ക്കേ​ജ് പ്ര​ഖ്യാ​പി​ച്ച​ശേ​ഷം അ​ത് ന​ട​പ്പാ​ക്കാ​തെ ഇ​ടു​ക്കി​യി​ലെ ജ​ന​ങ്ങ​ളെ ഈ ​സ​ര്‍​ക്കാ​ര്‍ ക​ബ​ളി​പ്പി​ച്ചു. ശ​ബ​രി​മ​ല​യെ​പ്പോ​ലും കൊ​ള്ള​യ​ടി​ക്കു​ന്ന പി​ണ​റാ​യി സ​ര്‍​ക്കാ​രി​നെ​തി​രേ പ്ര​തി​ക​രി​ക്കാ​ന്‍ ജ​ന​ങ്ങ​ള്‍ ഈ ​ത്രി​ത​ല പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പ് ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്നും പി.​ജെ. ജോ​സ​ഫ് പ​റ​ഞ്ഞു.

local nattuvishesham
യോ​ഗ​ത്തി​ല്‍ യു​ഡി​എ​ഫ് നി​യോ​ജ​ക മ​ണ്ഡ​ലം ചെ​യ​ര്‍​മാ​ന്‍ എം.​ജെ. കു​ര്യ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡീ​ന്‍ കു​ര്യാ​ക്കോ​സ് എം ​പി മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഇ​ബ്രാ​ഹിം​കു​ട്ടി ക​ല്ലാ​ര്‍, കേ​ര​ള കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പ്ര​ഫ. എം.​ജെ. ജേ​ക്ക​ബ്, അ​ഡ്വ. സേ​നാ​പ​തി വേ​ണു, അ​ഡ്വ. എം.​എ​ന്‍. ഗോ​പി, ജോ​ജി ഇ​ട​പ്പ​ള്ളി​ക്കു​ന്നേ​ല്‍, ജോ​സ് പൊ​ട്ടം​പ്ലാ​ക്ക​ല്‍‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

Kerala

വർഗീയ അജൻഡ കേരളത്തിൽ അനുവദിക്കില്ല: പി.ജെ. ജോസഫ്

കോ​ട്ട​യം: വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത് ആ​ർ​എ​സ്എ​സ് അ​ജ​ൻ​ഡ ന​ട​പ്പാ​ക്കാ​ൻ മ​തേ​ത​ര കേ​ര​ളം അ​നു​വ​ദി​ക്കി​ല്ലെ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ് ചെ​യ​ർ​മാ​ൻ പി.​ജെ. ജോ​സ​ഫ്.

സം​സ്ഥാ​ന​ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ തി​രു​ന​ക്ക​ര ബ​സ്‌​സ്റ്റാ​ൻ​ഡ് മൈ​താ​നി​യി​ൽ ചേ​ർ​ന്ന ബ​ഹു​ജ​ന സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പി​എം ശ്രീ ​പ​ദ്ധ​തി ന​ട​പ്പാ​ക്കാ​ൻ മ​ന്ത്രി​സ​ഭ​യി​ലോ ഇ​ട​തു​മു​ന്ന​ണി​യി​ലൊ ആ​ലോ​ചി​ക്കാ​തെ തീ​രു​മാ​ന​മെ​ടു​ത്ത​ത് ദു​രൂ​ഹ​മാ​ണ്.

ഘ​ട​ക​ക​ക്ഷി മ​ന്ത്രി​മാ​രെ ഇ​രു​ട്ടി​ൽ നി​ർ​ത്തി വി​ദ്യാ​ഭ്യാ​സ രം​ഗ​ത്തെ വ​ർ​ഗീ​യ​വ​ത്ക​രി​ക്കു​ന്ന​തി​ൽ സി​പി​ഐ പ്ര​ക​ടി​പ്പി​ച്ച ആ​ശ​ങ്ക ഗൗ​ര​വ​ത​ര​മാ​ണ്. ഇ​ട​തു​മു​ന്ന​ണി​യി​ൽ ജോ​സ് കെ. ​മാ​ണി മാ​ത്ര​മാ​ണ് പി​എം ശ്രീ ​പ​ദ്ധ​തി​യെ​പ്പ​റ്റി പ​ഠി​ക്കാ​തെ സ്വാ​ഗ​തം ചെ​യ്ത​ത്.

വ​ന്യ​ജീ​വി ശ​ല്യം, പ​ട്ട​യ പ്ര​ശ്ന​ങ്ങ​ൾ, കാ​ർ​ഷി​ക മേ​ഖ​ല​യു​ടെ ത​ക​ർ​ച്ച , ശ​മ്പ​ള​മി​ല്ലാ​ത്ത അ​ധ്യാ​പ​ക​രു​ടെ വി​ഷ​യം ഉ​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ളി​ൽ ഇ​ട​തു​സ​ർ​ക്കാ​ർ വ​ൻ പ​രാ​ജ​യ​മാ​ണ്. ഇ​ട​തു സ​ർ​ക്കാ​രി​ന്‍റെ ജ​ന​വി​രു​ദ്ധ ന​യ​ങ്ങ​ൾ​ക്കും ശ​ബ​രി​മ​ല​യി​ലെ സ്വ​ർ​ണ​ക്കൊ​ള്ള ഉ​ൾ​പ്പെ​ടെ​യു​ള​ള അ​ഴി​മ​തി ഭ​ര​ണ​ത്തി​നു​മെ​തി​രേ ത​ദ്ദേ​ശ സ്വ​യം ഭ​ര​ണ സ്ഥാ​പ​ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജ​ന​ങ്ങ​ളു​ടെ പ്ര​തി​ഷേ​ധം പ്ര​തി​ഫ​ലി​ക്കു​മെ​ന്ന് പി.​ജെ. ജോ​സ​ഫ് പ​റ​ഞ്ഞു.

ബ​ഹു​ജ​ന സം​ഗ​മ​ത്തി​ൽ പാ​ർ​ട്ടി വ​ർ​ക്കിം​ഗ് ചെ​യ​ർ​മാ​ൻ പി.​സി. തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ക്സി​ക്യൂ​ട്ടീ​വ് ചെ​യ​ർ​മാ​ൻ മോ​ൻ​സ് ജോ​സ​ഫ് എം​എ​ൽ​എ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സെ​ക്ര​ട്ട​റി ജ​ന​റ​ൽ ജോ​യി ഏ​ബ്രാ​ഹാം, ഡ​പ്യൂ​ട്ടി ചെ​യ​ർ​മാ​ൻ​മാ​രാ​യ ഷെ​വ. ടി.​യു. കു​രു​വി​ള, ഫ്രാ​ൻ​സി​സ് ജോ​ർ​ജ് എം​പി, തോ​മ​സ് ഉ​ണ്ണി​യാ​ട​ൻ, യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ർ​മാ​ൻ ഇ.​ജെ. ആ​ഗ​സ്തി, ജോ​സ​ഫ് എം. ​പു​തു​ശേ​രി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Up